ലോക്ഡൗണ്‍കാല വില്പന ലക്ഷ്യമാക്കി തീവണ്ടിമാര്‍ഗം മദ്യക്കടത്തിനിറങ്ങിയ രണ്ട് യുവതികള്‍ റെയില്‍വേ പൊലീസിന്റെ പിടിയില്‍. തിരുവനന്തപുരം സ്വദേശികളായ ദീപി (33), ഷീജ (23) എന്നി
വരാണ് കര്‍ണാടക നിര്‍മിത വിദേശമദ്യവുമായി പിടിയിലായത്. ബംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള ഐലന്‍ഡ് എക്സ്പ്രസിലായിരുന്നു ഇവരുടെ
യാത്ര. സംശയത്തെതുടര്‍ന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് 750 മി.ലിറ്ററിെന്റ നാലുതരത്തിലുള്ള 62 കുപ്പി മദ്യശേഖരം കണ്ടെത്തിയത്.
കുറഞ്ഞ വിലയില്‍ കര്‍ണാടകയില്‍നിന്ന് വാങ്ങുന്ന മദ്യക്കുപ്പിക്ക് 2,500 രൂപ മുതല്‍ 3,000 രൂപ വരെ നിരക്കിലാണ് വിറ്റഴിച്ചിരുന്നത്. സ്ത്രീകളെ ഉപയോഗിച്ച് മദ്യക്കടത്ത് നടത്തുന്ന സംഘമാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നു.
ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. എസ്.ഐ അരുണ്‍ നാരായണ്‍, എ.എസ്.ഐ ദിലീപ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ശാലിനി കേശവന്, മുരളീധരന്‍പിള്ള,
സീന്‍കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ജോബി, ജോര്‍ജ്, ബിലു എന്നിവരാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്