കിണര്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മണ്ണിനടിയില്‍ പെട്ടു. കായക്കൊടി സ്വദേശി മയങ്ങില്‍ കുഞ്ഞമ്മദ് (55) ആണ് മണ്ണിനടിയില്‍പ്പെട്ടത്. എടച്ചേരിയിലാണ് സംഭവം.
കിണര്‍ കുഴിക്കുന്നതിനിടെ മുകള്‍ഭാഗം ഇടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഒരാളെ ഉടന്‍ നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് പുറത്തെടുത്ത് വടകരയിലെ
ആശുപത്രിയിലേക്ക് മാറ്റി. നാദാപുരം ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ മണ്ണിനടിയില്‍പെട്ട തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.
NEWS 22 TRUTH . EQUALITY . FRATERNITY