Breaking News

വാഹനരേഖകളുടെ കാലാവധി നീട്ടി കേന്ദ്രസർക്കാർ; ഏതൊക്കെ കാര്യങ്ങൾക്കാണ് ഇളവ് ലഭിക്കുക…

വാഹന രേഖകളുടെ കാലാവധി നീട്ടി കേന്ദ്രസര്‍ക്കാര്‍. ഡ്രൈവിങ്​ ലൈസന്‍സ്​, രജിസ്​ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്​, ഫിറ്റ്​നെസ്സ്​ സര്‍ട്ടിഫിക്കറ്റ്​, പെര്‍മിറ്റ്​ എന്നിവയുടെ കാലാവധിയാണ്​ നീട്ടിയത്​. 2020 ഫെബ്രുവരിക്ക്​ ശേഷം കാലാവധി പൂര്‍ത്തിയായ വാഹനരേഖകള്‍ക്കാണ്​ ഇളവ്​ നല്‍കുക.

സെപ്​തംബര്‍ 30 വരെയാണ്​ കാലാവധി നീട്ടിയിരിക്കുന്നത്​. കോവിഡ്​ പശ്​ചാത്തലത്തിലാണ്​ നടപടി. കാലാവധി കഴിഞ്ഞ ഡ്രൈവിങ്​ ലൈസന്‍സുമായി വാഹനത്തില്‍ യാത്ര ചെയ്​താല്‍ പരമാവധി 5000 രൂപ പിഴലഭിക്കും.

പെര്‍മിറ്റിന്​ 10,000 രൂപയും ഫിറ്റ്​നെസ്​ സര്‍ട്ടിഫിക്കറ്റിന്​ 2000 മുതല്‍ 5000 രൂപ വരെയുമായിരിക്കും പിഴ. എന്നാല്‍, ഇളവ്​ പുക പരിശോധന സര്‍ട്ടിഫിക്കറ്റിന്​ ബാധകമായിരിക്കില്ലെന്നും

കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കോവിഡും തുടര്‍ന്നുണ്ടായ ലോക്​ഡൗണുകളും മൂലം രേഖകള്‍ പുതുക്കാന്‍ ജനങ്ങള്‍ക്ക്​ സാധിച്ചിരുന്നില്ല. ഇതോടെയാണ്​ കാലാവധി നീട്ടാനുള്ള തീരുമാനത്തിലേക്ക്​ കേന്ദ്രം എത്തിയത്​. ബന്ധപ്പെട്ട ഓഫീസുകള്‍ക്ക്​ ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കാന്‍ സംസ്ഥാനങ്ങളോട്​ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …