സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും താഴേയ്ക്ക്. തുടര്‍ച്ചയായ നാലാം ദിവസവും വില കുറഞ്ഞു. ഇന്ന് പവന് ഒറ്റയടിക്ക് കുറഞ്ഞത് 480 രൂപയാണ്. . ഇതോടെ ഒരു പവന് 35,400 രൂപയായി.
ഗ്രാമിന് 60 രൂപ താഴ്ന്ന് 4,425 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 400 രൂപയുടെ കുറവാണ് ഉണ്ടായത്.
രണ്ട് ദിവസത്തിനിടെ 880 രൂപയാണ് ഒരു പവനില്‍ കുറവുണ്ടായത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 36,880 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില.