Breaking News

ആ കരാര്‍ അംഗീകരിച്ചപ്പോള്‍ അത് റദ്ദായെന്ന് ക്ലബ് അറിയിച്ചു: ക്ലബ് വിടാനുള്ള കാരണം വെളിപ്പെടുത്തി റാമോസ്…

റയല്‍ മാഡ്രിഡ് വിടാനുണ്ടായ കാരണം വെളുപ്പെടുത്തി സെര്‍ജിയോ റാമോസ്. റയലില്‍ തന്റെ 16 വര്‍ഷത്തെ കരിയര്‍ അവസാനിപ്പിച്ചത് കരാര്‍ സംബന്ധമായ പ്രശ്നങ്ങള്‍ മൂലമാണെന്ന് ക്ലബ് വിട്ടതിന് ശേഷം റാമോസ് പറഞ്ഞു.

രണ്ടു വര്‍ഷത്തെ കാര്‍ ആവശ്യപ്പെട്ട തനിക്ക് ക്ലബ് നല്‍കിയത് ഒരു വര്‍ഷത്തെ കരാറാണ്. ആ കരാര്‍ അംഗീകരിച്ചപ്പോള്‍ അത് റദ്ദായെന്ന് ക്ലബ് അറിയിക്കുകയും ചെയ്തുവെന്ന് താരം വ്യക്തമാക്കി.

താന്‍ ക്ലബ് വിടുന്ന വിവരം അറിയിച്ചുകൊണ്ട് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് താരം ക്ലബ് വിടാനുണ്ടായ കാരണം വ്യക്തമാക്കിയത്.

റാമോസിന്റെ വാക്കുകള്‍ ഇങ്ങനെ:

‘ഞാന്‍ ക്ലബ് വിടാന്‍ ആഗ്രഹിച്ചിരുന്നില്ല. ഇവിടെ തന്നെ തുടരാനായിരുന്നു താല്‍പര്യം. പ്രതിഫലം വെട്ടിക്കുറച്ചുകൊണ്ടുള്ള ഒരു വര്‍ഷത്തെ കരാറാണ് ആദ്യം ക്ലബ് എനിക്ക് ഓഫര്‍ ചെയ്തത്.

എന്നാല്‍ എനിക്കും കുടുംബത്തിനും വേണ്ടി ഞാന്‍ രണ്ടു വര്‍ഷത്തെ കരാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ക്ലബ് ഈ ആവശ്യം അംഗീകരിച്ചില്ല. അങ്ങനെ അവസാന ചര്‍ച്ചയില്‍ ഞാന്‍ ക്ലബ് മുന്നോട്ടുവച്ച

ഒരു വര്‍ഷത്തെ കരാര്‍ സ്വീകരിക്കാന്‍ തയ്യാറായി. എന്നാല്‍ ആ ഓഫര്‍ അംഗീകരിക്കുന്നതിനുള്ള കാലാവധി അവസാനിച്ചെന്ന് ക്ലബ് അറിയിച്ചു. ഒരു വര്‍ഷത്തെ കരാറിന് എക്സ്പയറി ഡേറ്റുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. അവര്‍ എന്നോടത് പറഞ്ഞിരുന്നില്ല. അതെന്നെ അത്ഭുതപ്പെടുത്തി’.

2005ലാണ് റാമോസ് സെവിയ്യയില്‍ നിന്നും റയല്‍ മാഡ്രിഡിലേക്ക് എത്തുന്നത്. നാല് ചാമ്ബ്യന്‍സ് ലീഗ് കിരീടങ്ങളും അഞ്ച് സ്പാനിഷ് കിരീടങ്ങളും സെര്‍ജിയോ റാമോസ് റയല്‍ മാഡ്രിഡിനൊപ്പം ഉയര്‍ത്തിട്ടുണ്ട്.

സ്പാനിഷ് ദേശീയ ടീമിനൊപ്പം ലോകകപ്പും രണ്ട് യൂറോ കപ്പുകളും റാമോസ് നേടിയിട്ടുണ്ട്. റയലിനു വേണ്ടി 671 മത്സരങ്ങളില്‍ നിന്നും 101 ഗോളും താരം നേടിയിട്ടുണ്ട്. ഫിറ്റ്നസ്

വീണ്ടെടുക്കാന്‍ കഴിയാത്തതിനാല്‍ യൂറോ കപ്പിനുള്ള സ്പെയിനിന്റെ ദേശീയ ടീമിലും ഇടം നേടാന്‍ റാമോസിന് കഴിഞ്ഞില്ല.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …