Breaking News

പാലക്കാട് നിന്ന് 14കാരിയെ കാണാതായ സംഭവം; രണ്ടവര്‍ഷങ്ങള്‍ക്ക് ശേഷം മധുരയില്‍ കണ്ടെത്തി, ഒപ്പം നാലുമാസം പ്രായമുള്ള കൈകുഞ്ഞും…

പാലക്കാട് കൊഴിഞ്ഞാമ്ബാറയില്‍ നിന്നും രണ്ടു വര്‍ഷം മുമ്ബ് കാണാതായ 14 കാരിയായ പെണ്‍കുട്ടിയെ കണ്ടെത്തി. തമിഴ്നാട്ടിലെ മധുരക്ക് സമീപമുളള ശേകനൂറണി എന്ന സ്ഥലത്ത് നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

പ്രത്യേക അന്വേഷണസംഘമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയതെന്ന് പാലക്കാട് പൊലീസ് അറിയിച്ചു. വാടകവീട്ടില്‍ കഴിയുകയായിരുന്ന പെണ്‍കുട്ടിക്കൊപ്പം നാലു മാസം പ്രായമുളള കുഞ്ഞുമുണ്ടായിരുന്നു.

ശേഷം പാലക്കാട് എത്തിച്ച പെണ്‍കുട്ടിയെയും കുഞ്ഞിനെയും വൈദ്യപരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കി. 2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മക്കൊപ്പം നേരത്തെ ജോലി ചെയ്തിരുന്ന

ശെല്‍വകുമാറിനൊപ്പമാണ് കൊഴിഞ്ഞാമ്ബാറയില്‍ നിന്ന് നാടുവിട്ടതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അമ്മക്കൊപ്പം ജോലി ചെയ്തത് വഴിയുള്ള പരിചയമാണ് ശെല്‍വകുമാറുമായി

പെണ്‍കുട്ടി അടുക്കാന്‍ ഇടയാക്കിയത്. കൂടാതെ ഇയ്യാള്‍ക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത ജില്ലാ ക്രൈംബ്രാഞ്ച് ശെല്‍വകുമാറിനെ വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …