ഇന്ത്യയില്‍ പുതുതായി കൊണ്ടുവന്ന ഐടി നയം പുനപരിശോധിക്കണമെന്നും അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണെന്നും ഐക്യരാഷ്ട്ര സഭ.
ഇക്കാര്യം വ്യക്തമാക്കി യുഎന്‍ പ്രത്യേക പ്രതിനിധികള്‍ കേന്ദ്രസര്‍ക്കാരിന് കത്ത് നല്കി. സിവില്‍ പൊളിറ്റിക്കല്‍ അവകാശങ്ങളമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ ഉടമ്ബടികളുടെ 17, 19
അനുച്ഛേദങ്ങള്‍ക്ക് വിരുദ്ധമാണ് ഇന്ത്യ തയ്യാറാക്കിയ നിയമങ്ങള്‍. 1979 ഏപ്രിലില്‍ ഇന്ത്യ പ്രസ്തുത ഉടമ്ബടിയെ അംഗീകരിച്ചിരുന്നുവെന്നും യുഎന്‍ പ്രതിനിധി കത്തില്‍ ചൂണ്ടിക്കാട്ടി.
പുതിയ ചട്ടം അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സമാണ്. ഇതു പ്രകാരം നിയമവിരുദ്ധമായ പോസ്റ്റുകള്‍ മാത്രമല്ല, യാഥാര്‍ഥ്യം ഉള്ള പോസ്റ്റുകള്‍ പോലും സമ്മര്‍ദ്ദമുണ്ടായാല്‍ നീക്കേണ്ടി വരും. അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങളുമായി
പൊരുത്തപ്പെടുന്നതല്ലെന്നും ഐക്യരാഷ്ട്രസഭയിലെ വിദഗ്ധര്‍ വ്യക്തമാക്കി. ജൂണ്‍ 11ന് കേന്ദ്ര സര്‍ക്കാരിന് അയച്ച കത്തിലാണ് യുഎന്നില്‍ നിന്നുള്ള മൂന്ന് പ്രത്യേക പ്രതിനിധികള്‍ നിയമനിര്‍മാണത്തിലെ
ചില ഭാഗങ്ങള്‍ ‘ഗുരുതരമായ ആശങ്കകള്‍’ പ്രകടിപ്പിക്കുന്നതാണെന്നും ഇവ മനുഷ്യാവകാശ ലംഘനത്തിലേക്ക് നയിച്ചേക്കാമെന്നും ചൂണ്ടിക്കാട്ടുന്നത്. ഐറിന് ഖാന്, ക്ലെമന്റ് നയാലെറ്റ്സോസി വോള്‍, ജോസഫ് കന്നാറ്റസി എന്നിവരാണ് പ്രത്യേക പ്രതിനിധി അംഗങ്ങള്‍.