Breaking News

സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കോവിഡ് : 115 മരണം; 13,145 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,743 സാമ്ബിളുകള്‍ പരിശോധിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,743 സാമ്ബിളുകളാണ് പരിശോധിച്ചത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,18,53,900 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 115 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,948 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 13,145 പേര്‍ രോഗമുക്തി നേടി.

തിരുവനന്തപുരം 1777
എറണാകുളം 1557
തൃശൂര്‍ 1422
മലപ്പുറം 1282
കൊല്ലം 1132
പാലക്കാട് 1032
കോഴിക്കോട് 806

ആലപ്പുഴ 796
കോട്ടയം 640
കണ്ണൂര്‍ 527
കാസര്‍ഗോഡ് 493
പത്തനംതിട്ട 433
ഇടുക്കി 324
വയനാട് 222

11,639 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 653 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

തിരുവനന്തപുരം 1624
എറണാകുളം 1512
തൃശൂര്‍ 1404
മലപ്പുറം 1248
കൊല്ലം 1123
പാലക്കാട് 636
കോഴിക്കോട് 795

ആലപ്പുഴ 791
കോട്ടയം 624
കണ്ണൂര്‍ 463
കാസര്‍ഗോഡ് 479
പത്തനംതിട്ട 422
ഇടുക്കി 308
വയനാട് 210

73 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 15, തൃശൂര്‍, കാസര്‍ഗോഡ് 10 വീതം, തിരുവനന്തപുരം 8, കൊല്ലം 7, പത്തനംതിട്ട, എറണാകുളം 6 വീതം, പാലക്കാട്, വയനാട് 4 വീതം, കോട്ടയം, ഇടുക്കി, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …