Breaking News

ആശങ്ക; രാജ്യത്ത് വീണ്ടും​ ഗ്രീന്‍ ഫം​ഗസ് റിപ്പോർട്ട് ചെയ്തു…

രാജ്യത്ത് ​വീണ്ടും ഗ്രീന്‍ ഫം​ഗസ് ബാധ സ്ഥിരീകരിച്ചു. പഞ്ചാബിലെ ജലന്ധറിലാണ് ഗ്രീന്‍ ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് മുക്തനായി ചികിത്സയില്‍ കഴിയുകയായിരുന്ന 62കാരനാണ് ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചത്.

ഇയാള്‍ നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. രാജസ്ഥാനില്‍ മുപ്പത്തിനാലുകാരനാണ് രാജ്യത്ത് ആദ്യം ഗ്രീന്‍ ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിരോധ ശേഷി ദുര്‍ബലമാകുന്നതും, മരുന്നുകളോട്

പ്രതികരിക്കാതിരിക്കുന്നതുമാണ് ഗ്രീന്‍ ഫംഗസ് രോഗത്തെ അപകടകരമാക്കുന്നത്. രാജ്യത്ത് ഇതിനോടകം 31,000 ത്തിലധികം ആളുകളെ ബ്ലാക്ക് ഫംഗസ് ബാധിക്കുകയും, ഇതില്‍ 2,100 പേര്‍ മരണമടയുകയും

ചെയ്തു. മ്യൂക്കോമൈക്കോസിസ് എന്നാണ് ഈ രോഗം അറിയപ്പെട്ടിരുന്നത്. കടുത്ത പനിയും മൂക്കിലെ രക്ത സ്രാവവുമാണ് ഗ്രീന്‍ ഫം​ഗസിന്റെ ലക്ഷണങ്ങള്‍. കൂടാതെ, ശരീര ഭാരം കുറയുകയും ചെയ്യാം.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …