ശാസ്താംകോട്ടയില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് കൊല്ലം എന്‍ഫോഴ്സ്മെന്‍റിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്തു.
ഗതാഗത മന്ത്രി ആന്‍്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. അറസ്റ്റിലായ കിരണ്‍ കുമാറിനെതിരെ ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡന മരണം എന്നീ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിട്ടുണ്ട്.
വിസ്മയ ആത്മഹത്യ ചെയ്തതല്ലെന്നും കൊലപാതകമാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇത് കൂടാതെ കിരണ്‍ വിസ്മയയെ മര്‍ദ്ദിച്ചിട്ടുണ്ടെന്ന് പോലീസിന് നല്‍കിയ മൊഴിയിലും വ്യക്തമാക്കിയിട്ടുണ്ട്.
കേസ് പുറത്തുവന്നപ്പോള്‍ തന്നെ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് റിപ്പോര്‍ട്ട് മന്ത്രി തേടിയിരുന്നു. വിസ്മയുടെ മരണത്തിന് പിന്നില്‍ നേരിട്ടോ അല്ലാതെയോ ഉള്‍പ്പെട്ട എല്ലാവരെയും പ്രതിയാക്കും. കുറ്റവാളികള്‍ക്കെതിരെ മുന്‍ വിധിയില്ലാതെ കര്‍ശ്ശന നിയമ നടപടികള്‍ സ്വീകരിക്കും.
സംഭവത്തില്‍ പഴുതടച്ചുകൊണ്ടുള്ള അന്വേഷണമുണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ വ്യക്തമാക്കി. സത്രീ സുരക്ഷയ്ക്കായി പുതിയ പദ്ധതികള്‍ ഇനിയും തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
2020 മേയ് 31നാണ് നിലമേല്‍ കൈതോട് കുളത്തിന്‍കര മേലേതില്‍ പുത്തന്‍വീട്ടില്‍ ത്രിവിക്രമന്‍ നായരുടെയും സജിതയുടെയും മകള്‍ എസ്.വി. വിസ്മയയെ ശൂരനാട് പോരുവഴി അമ്ബലത്തുഭാഗം ചന്ദ്രവിലാസത്തില്‍ എസ്. കിരണ്‍കുമാര്‍ വിവാഹം കഴിച്ചത്.
കിരണ്‍ വിസ്മയയെ സ്ഥിരമായി മര്‍ദിക്കാറുണ്ടെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞദിവസാണ് വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മകളുടെ മരണം കൊലപാതകമാണെന്ന് വിസ്മയയുടെ മാതാക്കള്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ കേെസടുക്കണമെന്ന് വനിത കമീഷനും ആവശ്യപ്പെട്ടിട്ടുണ്ട്.