സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിലാണ് ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനമായത്.
ഒരേ സമയം പരമാവധി 15 പേര്‍ക്കായിരിക്കും പ്രവേശനം അനുവദിക്കുക. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നിരുന്നു. ആരാധനാലയങ്ങള്‍ തുറക്കാനുള്ള അന്തിമതീരുമാനം
മുഖ്യമന്ത്രിക്ക് യോഗം വിട്ടു. ആരാധനാലയങ്ങള്‍ തുറക്കാനുള്ള അന്തിമതീരുമാനം മുഖ്യമന്ത്രിക്ക് യോഗം വിട്ടു. പൊതുവായുള്ള നിയന്ത്രണങ്ങള്‍ നിലവിലെ രീതിയില്‍ ഒരു ആഴ്ച്ച കൂടി തുടരാന്‍ തീരുമാനമായി.
ടെസ്റ്റ് പോസിവിറ്റി ഉയര്‍ന്ന പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം തുടരും.