Breaking News

നീണ്ട മൂന്നു വര്‍ഷത്തെ ഇടവേളക്ക് ശേഷം ബ്രാവോ ടീമില്‍ തിരിച്ചെത്തി..!

നീണ്ട മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഡ്വെയ്ന്‍ ബ്രാവോ വെസ്റ്റിന്‍ഡീസ് ടീമില്‍ തിരിച്ചെത്തി. അയര്‍ലണ്ടിനെതിരെ നടക്കുന്ന ട്വന്റി20 പരമ്പരയിലേക്കാണ് താരം തിരിച്ചെത്തിയത്. 3 ട്വന്റി20 ആണ് പരമ്പരയില്‍.

2016 സെപ്റ്റംബറില്‍ പാകിസ്ഥാനെതിരെയുള്ള ട്വന്റി20യിലാണ് ബ്രാവോ അവസാനമായി വെസ്റ്റിന്‍ഡീസിന് വേണ്ടി കളിച്ചത്. ഓട്രേലിയയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പ് മുമ്പില്‍ കണ്ടുകൊണ്ടാണ് ബ്രാവോയെ വെസ്റ്റിന്‍ഡീസ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വെസ്റ്റിന്‍ഡീസിന് വേണ്ടി 66 ട്വന്റി20 മത്സരങ്ങള്‍ ബ്രാവോ കളിച്ചിട്ടുണ്ട്. ജനുവരി 15നാണ് പരമ്ബരയിലെ ആദ്യ മത്സരം.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …