ലോകത്ത് ആദ്യമായി വൈകല്യമുള്ളവരെ ബഹിരാകാശത്തേക്ക് അയയ്ക്കാന്‍ തയ്യാറെടുത്ത് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി. നൂറുകണക്കിന് ആളുകള്‍ ഇതിനകം തന്നെ ഈ ജോലിക്കായി
അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി മേധാവി ജോസെഫ് ഷ്ബാച്ചര്‍ വെള്ളിയാഴ്ച റോയിട്ടേഴ്സിനോട് പറഞ്ഞു, 22 അംഗ ബഹിരാകാശ യാത്രയ്ക്കായി 22,000 അപേക്ഷകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്.
അഷ്ബാച്ചര്‍ പറഞ്ഞു. ‘ശാരീരിക വൈകല്യമുള്ള ഒരു ബഹിരാകാശയാത്രികനെ വിക്ഷേപിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, ഇത് ലോകത്ത് ആദ്യമായാണ്,’ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി കൂട്ടിച്ചേര്‍ത്തു.
ബഹിരാകാശം എല്ലാവര്‍ക്കുമുള്ളതാണെന്ന് തെളിയിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. വാണിജ്യ ഉപഗ്രഹ വിക്ഷേപണങ്ങളുടെ വിപണിയില്‍ ഒരിക്കല്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ഇഎസ്‌എ, സാങ്കേതിക ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്‍, എലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് എന്നിവയില്‍ നിന്ന് കടുത്ത മത്സരമാണ് നേരിടുന്നത്.