Breaking News

ട്വിറ്ററിനെതിരെ പോക്സോ കേസ്…

ട്വിറ്ററിനെതിരെ ദേശീയ ബാലാവകാശ കമ്മീഷന്‍ പോക്സോ കേസെടുത്തു. കുട്ടികളെ കുറിച്ച്‌ തെറ്റായ വിവരം പ്രസിദ്ധീകരിച്ചെന്ന് ആരോപിച്ചാണ് കേസ്. ട്വിറ്റര്‍ കുട്ടികള്‍ക്ക് സുരക്ഷിതമായ ഇടമല്ല.

ട്വിറ്റര്‍ ഉപയോഗിക്കുന്നതില്‍ നിന്ന് കുട്ടികളെ വിലക്കണമെന്നും ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഐടി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ ട്വിറ്റര്‍ ബാധ്യസ്ഥമാണെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.

ട്വിറ്ററിനെതിരായ ഹർജിയില്‍ നിലപാട് അറിയിക്കണമെന്ന് കേന്ദ്രത്തോടും ട്വിറ്ററിനോടും കോടതി ആവശ്യപ്പെട്ടു. അതേസമയം ഐടി മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് ട്വിറ്റര്‍

അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സാമൂഹ്യ മാധ്യമത്തിനുളള ആനുകൂല്യം കേന്ദ്രം നിഷേധിക്കുകയാണെന്നും ട്വിറ്റര്‍ കോടതിയില്‍ പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …