നവജാത ശിശു മരിച്ച കേസില്‍ കൊല്ലം സ്വദേശി അനന്തുവാണ് അറസ്റ്റിലായ രേഷ്മയുടെ ഫേസ്ബുക് സുഹൃത്തെന്ന് പൊലീസ്. അനന്തു കൂടിക്കാഴ്ചയ്ക്കായി രേഷ്മയെ പരവൂരിലും
വര്‍ക്കലയിലും വിളിച്ചെന്ന് അന്വേഷണ സംഘം പറയുന്നു. എന്നാല്‍ രേഷ്മ രണ്ടിടങ്ങളിലും എത്തിയിരുന്നെങ്കിലും അനന്തു എത്തിയിരുന്നില്ലന്നാണ് റിപ്പോർട്ട്. ഇതു സംബന്ധിച്ച് കൂടുതല്‍
വിവരങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘം ഫേസ്ബുക്കിനെ സമീപിക്കാന്‍ ഒരുങ്ങുന്നതായും സൂചനയുണ്ട്.
NEWS 22 TRUTH . EQUALITY . FRATERNITY