ജൂണ്‍ 21 ന് മാത്രം ഇന്ത്യ കുത്തിവയ്പ്പ് നല്‍കിയത് 80 ലക്ഷത്തിലധികം പേര്‍ക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ജനസംഖ്യാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും
കേന്ദ്രം സൗജന്യ വാക്സിനുകള്‍ നല്‍കുന്നു. ഒരു ദിവസം (ജൂണ്‍ 21 ന്) ഇന്ത്യ കുത്തിവയ്പ് നടത്തിയവരുടെ എണ്ണം സ്വിറ്റ്സര്‍ലന്‍ഡിലെ ജനസംഖ്യയ്ക്ക് തുല്യമാണ്, ഇത് നോര്‍ഡിക്
രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. ജൂണ്‍ 21 നും ജൂണ്‍ 26 നും ഇടയില്‍ 3.3 കോടിയിലധികം ഡോസുകള്‍ നല്‍കിയതിനാല്‍ ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ പ്രതിവാര കുത്തിവയ്പ്പ്
നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ റെക്കോര്‍ഡ് 2.47 കോടി ഡോസായിരുന്നു.
ഏപ്രില്‍ 3 നും ഏപ്രില്‍ 9 നും ഇടയിലാണ് ഇത്രയും ഡോസുകള്‍ നല്‍കിയത്. മൂന്ന് കോടി കോവിഡ് -19 വാക്സിന്‍ ഡോസുകള്‍ നല്‍കുന്ന ആദ്യത്തെ സംസ്ഥാനമായി മഹാരാഷ്ട്ര വെള്ളിയാഴ്ച മാറി.
ഉത്തര്‍പ്രദേശ്, കര്‍ണാടക, ഗുജറാത്ത്, പശ്ചിമ ബംഗാള്‍ എന്നിവയും രണ്ട് കോടി മുതല്‍ മൂന്ന് കോടി വരെ വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു.