ഒന്നര വയസ്സുള്ള കുഞ്ഞ് മരിക്കാനിടയായത് ശ്വാസനാളത്തില്‍ ഭക്ഷണം കയറിയതുകൊണ്ടാണെന്ന് പൊലീസ്. ഭക്ഷണം കൊടുത്ത് ഉറക്കിക്കിടത്തിയ കുഞ്ഞിനെ കിടപ്പുമുറിയില്‍ മണിക്കൂറുകള്‍ക്കു
ശേഷം മരിച്ചനിലയിലാണ് കണ്ടെത്തിയത്. മരത്തംകോട് എ.കെ.ജി നഗറിലെ ദമ്ബതികളുടെ മകനെയാണ് തിങ്കളാഴ്ച ഉച്ചയോടെ മരിച്ചനിലയില്‍ കണ്ടത്. തുടര്‍ന്ന് ചൊവ്വാഴ്ച നടന്ന
പോസ്റ്റ്മോര്‍ട്ടത്തിലാണ് മരണ കാരണം വ്യക്തമായത്. മാതാവ് കുഞ്ഞിന് ഭക്ഷണം നല്കി ഉറക്കിക്കിടത്തി. രണ്ടര മണിക്കൂര്‍ കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാതിരുന്നതോടെ വന്ന് നോക്കിയപ്പോഴാണ്
അനക്കമില്ലാത്ത നിലയില്‍ കുട്ടിയെ കണ്ടത്. പിന്നീട് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മൃതദേഹം സംസ്കരിച്ചു