അമരവിള ടോള്‍ ജങ്ഷന് ഭാഗത്ത് നടത്തിയ വാഹനപരിശോധനയില്‍ 4500 കുപ്പി വ്യാജമദ്യവുമായി രണ്ട് യുവാക്കള്‍ അറസ്റ്റിലായി ചാരോട്ടുകോണം സ്വദേശിയും സ്പിരിറ്റ് കേസ് ഉള്‍പ്പെടെ നിരവധി
അബ്കാരി കേസിലെ പ്രതിയുമായ പ്രശാന്ത്, ഊരമ്ബ് ചൂഴാല്‍ സ്വദേശി സൂരജ് എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. അമരവിള ടോള്‍ ജങ്ഷനില്‍ എക്സൈസ് സംഘം നടത്തിയ
വാഹന പരിശോധനയില്‍ രണ്ട് കെയ്സ് മദ്യവുമായിട്ടാണ് പ്രതികള്‍ ആദ്യം പിടിയിലായത്. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സൂരജിന്റെ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന വ്യാജമദ്യ
ശേഖരത്തെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചത്. കണ്ടെടുത്ത വ്യാജത്തിന് വിപണിയില്‍ 25 ലക്ഷം രൂപ വിലയുണ്ട്. എക്സൈസ് ഇന്‍സ്പെക്ടര്‍ സച്ചിന്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ സജിത് കുമാര്‍,
പ്രിവന്റിവ് ഓഫിസര്‍മാരായ ജയശേഖര്‍, ഷാജു, സനല്‍കുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ നൂജു, സതീഷ്കുമാര്‍, ടോണി, അരുണ്‍, സ്റ്റീഫന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
NEWS 22 TRUTH . EQUALITY . FRATERNITY