വിരട്ടി ഭരിക്കാൻ മുഖ്യമന്ത്രി നോക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടേത് പാർട്ടി സെക്രട്ടറി ആയിരുന്ന കാലത്തെ ഭാഷയാണെന്നും വ്യാപാരികൾ
നാളെ കടകൾ തുറന്നാൽ പ്രതിപക്ഷം അവർക്കൊപ്പം നിൽക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കൊവിഡ് നിയന്ത്രണങ്ങൾ മാറ്റമില്ലാതെ തുടരുന്നതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച
മുതൽ കടകൾ എല്ലാ ദിവസവും തുറക്കുമെന്ന വ്യാപാരികളുടെ പ്രഖ്യാപനത്തോട് രൂക്ഷമായ ഭാഷയിലാണ് ഇന്നലെ മുഖ്യമന്ത്രി പ്രതികരിച്ചത്.
മുഖ്യമന്ത്രിയുടെ വാക്കുകൾ –
എനിക്കവരോട് (വ്യാപാരികൾ) ഒന്നേ പറയാനുള്ളൂ. അവരുടെ വികാരം മനസിലാക്കുന്നു. അതോടൊപ്പം നിൽക്കാനും പ്രയാസമില്ല. എന്നാൽ മറ്റൊരു രീതിയിൽ തുടങ്ങിയാൽ അതിനെ സാധാരണ ഗതിയിൽ നേരിടുന്ന പോലെ തന്നെ നേരിടും. അതു മനസിലാക്കി കളിച്ചാൽ മതി അത്രയേ പറയാനുള്ളൂ.
NEWS 22 TRUTH . EQUALITY . FRATERNITY