Breaking News

ചര്‍ച്ച പാളി : നാളെ മുതൽ കടകള്‍ തുറക്കും; തടഞ്ഞാല്‍ നേരിടുമെന്നും വ്യാപാരികള്‍, നടപടി എന്ന് കളക്ടറും

സര്‍ക്കാരും വ്യാപാരികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിൽ തീരുമാനമുണ്ടായില്ല . വ്യാഴാഴ്ച കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍ വ്യക്തമാക്കി. തുറന്നാല്‍ നടപടിയെടുക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടറും വ്യക്തമാക്കി . ഇതോടെ കൊവിഡ് നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് സംഘര്‍ഷത്തിലേക്ക് നീങ്ങുകയാണ്.

വ്യാപാരികളോട് ഭീഷണിയുടെ സ്വരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചതിനെതിരെ പ്രതിപക്ഷം ഉള്‍പ്പെടെ രംഗത്തുവന്നിരുന്നു.

എന്തുവന്നാലും കടകള്‍ നാളെ തുറക്കുമെന്നാണ് വ്യാപാരികളുടെ നിലപാട്. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. 14 ജില്ലകളിലും കടകള്‍ തുറക്കാനാണ് ഇവരുടെ തീരുമാനം. തടഞ്ഞാല്‍ അത് നേരിടുമെന്നും വ്യാപാരികള്‍ പറയുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എന്നിവര്‍ വ്യാപാരികളുടെ നിലപാടിനോട് ഐക്യം പ്രഖ്യാപിച്ചു മുന്നോട്ട് വന്നു.

സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് വ്യാപാരികളോട് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുമെന്നും കളക്ടർ അറിയിച്ചു . സമരം നടത്തിയാല്‍ ശക്തമായ നിയമനടപടികളുണ്ടാകുമെന്നും കളക്ടര്‍ യോഗത്തില്‍ പറഞ്ഞു. സിപിഎമ്മിൻ്റെ വ്യാപാരി വ്യവസായി സമിതി അധ്യക്ഷന്‍ വികെസി മമ്മദ് കോയയും കട തുറക്കണമെന്ന നിലപാടിലാണ്.

അശാസ്ത്രീയമായ കൊവിഡ് നിയന്ത്രണമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. കടകള്‍ തുറക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് കളക്ട്രേറ്റിന് മുമ്പില്‍ നടത്തിയ സമരത്തില്‍ അദ്ദേഹം സൂചിപ്പി

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …