വ്യാപാരികളെ വിരട്ടാന്‍ ആരും ശ്രമിക്കേണ്ടെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ടി.നസറുദ്ദീന്‍. പല മുഖ്യമന്ത്രിമാരും തന്നെ ഇതിന് മുമ്ബ് വിരട്ടാന്‍ നോക്കിയിട്ടുണ്ട്. എന്തു വന്നാലും
നാളയും മറ്റന്നാളും വ്യാപാരി വ്യവസായി ഏകോപന സമിതി കടകള്‍ തുറക്കും. മുഖ്യമന്ത്രിയുമായി ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ ഇക്കാര്യം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ വ്യാഴാഴ്ച മുതല്‍
മുഴുവന്‍ കടകളും തുറന്ന് പ്രവര്‍ത്തിക്കുമെന്നായിരുന്നു വ്യാപാരികള്‍ അറിയിച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ചതോടെയാണ് കടുത്ത തീരുമാനത്തില്‍ നിന്നും വ്യാപാരികള്‍ പിന്മാറിയത്.
മുഴുവന്‍ ദിവസവും കോവിഡ് മാനദണ്ഡം പാലിച്ച് കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. സര്‍ക്കാറിന്‍റെ കോവിഡ് നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്ന വാദവും വ്യാപാരികള്‍ ഉന്നയിച്ചിരുന്നു. നേരത്തെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സമാന വാദഗതിയുമായി രംഗത്തെത്തിയിരുന്നു.
NEWS 22 TRUTH . EQUALITY . FRATERNITY