തലശേരിയില്‍ നിന്നും പഴനിയിലെത്തിയ തമിഴ്നാട് സ്വദേശിനിയായ യുവതിയെറോഡരികില് നിന്നും ലോഡ്ജിലേക്ക് തട്ടിക്കൊണ്ടുപോയി മൂന്നംഗസംഘം പീഡിപ്പിച്ച കേസില്‍ പരാതിക്കാര്‍ പ്രതി സ്ഥാനത്തേക്ക്.
രണ്ട് സംസ്ഥാനങ്ങളിലെ ഡിജിപിമാരെ മുള്‍മുനയില്‍ നിര്‍ത്തിയ പീഡനക്കേസിന്റെ അന്വേഷണം ഇനി പഴനി പോലീസില്‍ മാത്രം. തലശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് എഫ്ഐആര്‍ ഉള്‍പ്പെടെ
കേരള ഡിജിപി വഴി തമിഴ്നാട് പോലീസിന് കൈമാറി. ബ്ലാക്ക് മെയില്‍ നടത്തി പണം തട്ടിയെടുക്കാന്‍ നടത്തിയ ശ്രമമാണ് സംഭവത്തിനു പിന്നിലെന്ന നിഗമനത്തിലാണ് തമിഴ്നാട് പോലീസ്. ലോഡ്ജുടമയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതിനും മദ്യപിച്ച് ലോഡ്ജില്‍ ബഹളം വച്ചതിനും
ഇവര്‍ക്കെതിരെ പഴനി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പഴനി അടിവാരത്തെ ലോഡ്ജുടമയുടെ പരാതി പ്രകാരമാണ് തലശേരിയില്‍ താമസക്കാരായ തമിഴ് ദമ്ബതികള്‍ക്കെതിരെ പഴനി പോലീസ് കേസെടുത്തിട്ടുള്ളത്. “പീഡനക്കേസ് വരുന്നുണ്ടെന്നും പണം കൊടുത്ത് പ്രശ്നം പരിഹരിക്കണമെന്നും ‘ ആവശ്യപ്പെട്ട്
Updating…