Breaking News

കടകളില്‍ തിരക്ക് കുറയ്ക്കാന്‍ ടോക്കണ്‍ ഏര്‍പ്പെടുത്തണമെന്ന്​ പോലീസ്…

കടകളില്‍ തിരക്ക്​ നിയന്ത്രിക്കാന്‍ ഉപഭോക്​താക്കള്‍ക്ക്​ ടോക്കണ്‍ സ​​മ്ബ്രദായം ഏര്‍പ്പെടുത്തണമെന്ന്​ പൊലീസ്​. ഇതുസംബന്ധിച്ച്‌​ കച്ചവടക്കാരെ ​നിര്‍ദേശിച്ചതായി കോഴിക്കോട് സൗത്ത് ഡി.സി.പി സ്വപ്നില്‍ എം. മഹാജന്‍ വ്യക്തമാക്കി.

നിയമ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ കൂടുതല്‍ പൊലീസിനെ ഏര്‍പ്പടക്കിയിട്ടുണ്ട് ​. മിഠായിത്തെരുവടക്കമുള്ള കേന്ദ്രങ്ങളില്‍

പ്രവേശനം നിയന്ത്രിതമാക്കാനും പൊലീസ് നീക്കമുണ്ട്​. കഴിഞ്ഞ വെള്ളിയാഴ്ച നഗരത്തില്‍ വന്‍ തിരക്കനുഭവപെട്ടതിനെ തുടര്‍ന്നാണ് ഇത്തരം നടപടികളുമായി പോലീസ് മുന്നോട്ടുവന്നത്. മൂന്നുദിവസം

ലോക്​ഡൗണ്‍ ഇളവുനല്‍കിയതിനാല്‍ തിരക്കുവര്‍ധിക്കുമെന്നാണ്​ പൊലീസ്​ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കുട്ടികളെ കൂട്ടി ഷോപ്പിങ്ങിന്​ വരാന്‍ പാടില്ലെന്ന് പോലീസ്​ ആവശ്യപ്പെട്ടിരുന്നു. കോവിഡ്​ പ്രോ​ട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും അല്ലാത്തപക്ഷം നിയമ നടപടിയെടുക്കുമെന്നും പൊലീസ്​ മുന്നറിയിപ്പ്​ നല്‍കി

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …