Breaking News

രാജ്യത്ത് ആദ്യമായി ആദിവാസികള്‍ക്കായി ഗര്‍ഭകാല ഗോത്രമന്ദിരം നടപ്പിലാക്കി സംസ്ഥാന സര്‍ക്കാര്‍..!

ആദിവാസി മേഖലയിലെ വീടുകളിലെ പ്രസവം ഒഴിവാക്കി ആശുപത്രിയിലെ പ്രസവം പ്രോത്സാഹിപ്പിക്കുവാനും അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിക്കാനുമായി ‘ഗര്‍ഭകാല ഗോത്രമന്ദിരം’ എന്ന പദ്ധതി നടപ്പിലാക്കി കേരള സര്‍ക്കാര്‍.

ആരോഗ്യ വകുപ്പ് വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ആദ്യ ഘട്ട ഉദ്ഘാടനം വയനാട്ടില്‍ നിര്‍വഹിച്ചു.

അന്നന്ന് കണ്ടവനെ അപ്പാ എന്ന് വിളിക്കുന്നവരുടെ മേഖലയാണ് സിനിമ: താന്‍ 10 വര്‍ഷം പുറത്തുനില്‍ക്കാന്‍ കാരണമായത് ആ നടനാണ്‌, തുറന്നടിച്ച്‌ വിനയന്‍..

പ്രസവം അടുക്കുന്നതിനോടനുബന്ധിച്ച്‌ കുടുംബത്തോടൊപ്പം താമസിച്ച്‌ ജീവിക്കാന്‍ കഴിയുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ഇതിനായി ആശുപത്രി പരിസരത്ത് പ്രത്യേക ഗോത്ര മന്ദിരങ്ങളാണ് പണികഴിപ്പിച്ചിട്ടുള്ളത്. ഈ ഗോത്രമന്ദിരത്തില്‍ അവര്‍ക്ക് കുടുംബ സമേതം താമസിക്കാനും ആഹാരം പാകം ചെയ്യാനുമുള്ള എല്ലാ സൗകര്യങ്ങളുമുണ്ടാകും.

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ‘ഷൈലോക്ക്’ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്ന്…

ഡോക്ടര്‍മാര്‍ ഇവിടെയെത്തി അവരെ പരിശോധിക്കുകയും അവര്‍ക്കാവശ്യമായ മരുന്നുകളും ഭക്ഷണങ്ങളും നല്‍കുകയും ചെയ്യുന്നു.

അതിലൂടെ ആശുപത്രി അന്തരീക്ഷവുമായി അടുക്കാനും ആരോഗ്യപരിപാലനം ലഭ്യമാക്കാനും സാധിക്കും. ആരോഗ്യമന്ത്രി കെക ശൈലജ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്;

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം; 

ആദിവാസി മേഖലയിലെ വീടുകളിലെ പ്രസവം ഒഴിവാക്കി ആശുപത്രിയിലെ പ്രസവം പ്രോത്സാഹിപ്പിക്കുവാനും അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിക്കാനുമായി ‘ഗര്‍ഭകാല ഗോത്രമന്ദിരം’ എന്ന പദ്ധതി ആരോഗ്യ വകുപ്പ് വിവിധ വകുപ്പുകളുടെ സഹായത്തോടെ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയിരിക്കുകയാണ്. പദ്ധതിയുടെ ആദ്യ ഘട്ട ഉദ്ഘാടനം വയനാട്ടിൽ നിര്‍വഹിച്ചു.

പ്രസവം അടുക്കുന്നതിനോടനുബന്ധിച്ച് കുടുംബത്തോടൊപ്പം താമസിച്ച് ജീവിക്കാന്‍ കഴിയുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായി ആശുപത്രി പരിസരത്ത് പ്രത്യേക ഗോത്ര മന്ദിരങ്ങളാണ് പണിഞ്ഞിട്ടുള്ളത്.

ഈ ഗോത്രമന്ദിരത്തില്‍ അവര്‍ക്ക് കുടുംബ സമേതം താമസിക്കാനും ആഹാരം പാകം ചെയ്യാനും സാധിക്കുന്നു. ഡോക്ടര്‍മാര്‍ ഇവിടെയെത്തി പരിശോധിക്കുകയും അവര്‍ക്കാവശ്യമായ മരുന്നുകളും ഭക്ഷണങ്ങളും നല്‍കുകയും ചെയ്യുന്നു. അതിലൂടെ ആശുപത്രി അന്തരീക്ഷവുമായി അടുക്കാനും ആരോഗ്യപരിപാലനം ലഭ്യമാക്കാനും സാധിക്കും.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …