Breaking News

തിരുവോണം ബമ്ബര്‍ ഭാഗ്യക്കുറി; ടിക്കറ്റ് നാളെ ധനകാര്യ വകുപ്പ് മന്ത്രി പ്രകാശനം ചെയ്യും….

തിരുവോണം ബമ്ബര്‍ ഭാഗ്യക്കുറിയുടെ ടിക്കറ്റ് നാളെ പ്രകാശനം ചെയ്യുമെന്ന് അറിയിച്ചു. ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാലാണ് ടിക്കറ്റ് പ്രകാശനം ചെയ്യുക. 12 കോടി രൂപയാണ്

ഒന്നാം സമ്മാനമായി ലഭിക്കുന്നത്. 300 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബര്‍ 19നാണ് നറുക്കെടുപ്പ് നടത്തുക. തിരുവോണം ബമ്ബര്‍ രണ്ടാം സമ്മാനമായി 6 പേര്‍ക്ക് ഓരോ കോടി രൂപ വീതം ലഭിക്കും.

മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ ഓരോ പരമ്ബരയിലും 2 പേര്‍ക്ക് വീതം ആകെ 12 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം ഓരോ സീരീസിലും 2 പേര്‍ക്ക് വീതം 12 പേര്‍ക്ക് 10 ലക്ഷം വീതമാണ്. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേര്‍ക്ക് ലഭിക്കുകയും ചെയ്യും.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …