Breaking News

രാജ്യത്തെ കോവിഡ് കേസുകളില്‍ പകുതിയും കേരളത്തില്‍ : കണക്കുകള്‍ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം…

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 39,742 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മറ്റ് സംസ്ഥാനങ്ങളില്‍ പ്രതിദിന

കൊവിഡ് കേസുകള്‍ കുറയുമ്ബോള്‍ കേരളത്തിലെ കണക്കുകള്‍ ആശങ്കപ്പെടുത്തുന്നതാണ്. വിവിധ സംസ്ഥാനങ്ങളിലായി 4,08,212 സജീവ കേസുകളാണ് നിലവിലുള്ളത്. ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ കൊവിഡ് കേസുകള്‍ കുറയുന്നതില്‍ കാരണമായെന്നാണ് വിലയിരുത്തല്‍.

രാജ്യത്ത് ഇതുവരെ 43,31,50,864 പേര്‍ക്കാണ് കൊവിഡ് പ്രതിരോധ വാക്സിന്‍ നല്‍കിയത്. ഇന്നലെ കേരളത്തിലാണ് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 18,531 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് 1,38,124 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 30,99,469 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. വിവിധ ജില്ലകളിലായി 4,24,351 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

15,969 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. സംസ്ഥാന ആരോഗ്യ വകുപ്പ് ശനിയാഴ്ച നടത്തിയ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 98 മരണങ്ങളാണ് കേരളത്തില്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 15,969 ആയി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …