പ്രമുഖ ദക്ഷിണേന്ത്യന്‍ താരം ജയന്തി (76 ) അന്തരിച്ചതായി റിപ്പോര്‍ട്ടുകള്‍. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കാരണമാണ് മരിച്ചതെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഉറക്കത്തിനിടെയാണ് ജയന്തിയുടെ മരണമെന്ന് നിഗമനം.
അഞ്ച് ഭാഷകളിലായി നൂറോളം സിനിമകളില്‍ നടിയായി ഇവര്‍ അഭിനയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് കന്നഡ സിനിമയ്ക്ക് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
അഭിനയ ശാരദ എന്നായിരുന്നു ഇവര്‍ അറിയപ്പെട്ടിരുന്നത്. മലയാളത്തിലും നിരവധി ചിത്രങ്ങളില്‍ താരം വേഷം അണിഞ്ഞിട്ടുണ്ട്.
NEWS 22 TRUTH . EQUALITY . FRATERNITY