Breaking News

മോശമായി പെരുമാറിയതിന് ശകാരിച്ചു; അധ്യാപകന് നേരേ വെടിയുതിര്‍ത്ത് 12ാം ക്ലാസ് വിദ്യാര്‍ഥി…

സഹപാഠികളോട് മോശമായി പെരുമാറിയതിന് ശകാരിച്ച അധ്യാപകനെ 12ാം ക്ലാസ് വിദ്യാര്‍ഥി വെടിവച്ച്‌ പരിക്കേല്‍പ്പിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് സരസ്വതി വിഹാര്‍ കോളനിയിലായിരുന്നു സംഭവം നടന്നത്.

സ്വകാര്യസ്‌കൂളിലെ കൊമേഴ്‌സ് അധ്യാപകനായ സച്ചിന്‍ ത്യാഗിക്കാണ് വെടിയേറ്റത്. സ്‌കൂളില്‍നിന്ന് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കില്‍ പോവുമ്ബോഴായിരുന്നു സംഭവം.

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വൻ വര്‍ധന; പവന് ഇന്ന് ഒറ്റയടിയ്ക്ക് കൂടിയ്…Read more

വിദ്യാര്‍ഥിയും മൂന്ന് കൂട്ടാളികളും അധ്യാപകനെ പിന്തുടര്‍ന്ന് വെടിയുതിര്‍ക്കുകയായിരുന്നു.സമീപത്തെ സിസിടിവി കാമറയില്‍നിന്നും നാല് പ്രതികളെ പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അധ്യാപകന്റെ പരാതിയില്‍ പോലിസ് കേസെടുത്തു. ക്ലാസിലെ മറ്റ് വിദ്യാര്‍ഥികളോട്

മോശമായി പെരുമാറിയതിനാല്‍ വിദ്യാര്‍ഥിയെ അധ്യാപകന്‍ ശകാരിച്ചിരുന്നതായി റൂറല്‍ പോലിസ് സൂപ്രണ്ട് പറഞ്ഞു. ഇതെത്തുടര്‍ന്ന് അധ്യാപകനോട് വിദ്യാര്‍ഥിക്ക് വൈരാഗ്യമായി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …