Breaking News

മീരാഭായ് ചാനുവിന് സ്വര്‍ണം ലഭിക്കാന്‍ സാധ്യത; ചൈനീസ് താരത്തെ അയോഗ്യയാക്കിയേക്കും…

വനിതകളുടെ 49 കിലോ ഗ്രാം വിഭാഗം ഭാരോദ്വഹനത്തില്‍ വെള്ളി നേടിയ മീരഭായ് ചാനുവിന് സ്വര്‍ണം ലഭിക്കാന്‍ സാധ്യത. ഈയിനത്തില്‍ ഒന്നാമതെത്തിയ ചൈനയുടെ ഴിഹ്വയ് ഹൂ ഉത്തേജക മരുന്ന പരിശോധനയ്ക്ക് വിധേയയാകും.

പരിശോധനയില്‍ പരാജയപ്പെട്ടാല്‍ ചാനുവിന് സ്വര്‍ണം ലഭിക്കും. സ്‌നാച്ചില്‍ 87 കിലോ ഭാരവും ജെര്‍ക്കില്‍ 115 കിലോ ഭാരവും ഉയര്‍ത്തിയാണ് മീരാഭായ് വെള്ളി നേടിയിരുന്നത്. ചൈനീസ്

താരത്തെ അയോഗ്യയാക്കുമെന്നാണ് ട്വിറ്ററിലെ സംസാരം. താരത്തോട് ടോക്കിയോയില്‍ തുടരാനും ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ വന്നാല്‍ മീരാഭായ് ഒന്നാം സ്ഥാനത്തേക്ക് കയറും.

ഒളിംപിക് ചരിത്രത്തില്‍ ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് മീരാഭായ്. ഭാരോദ്വഹനത്തില്‍ കര്‍ണം മല്ലേശ്വരിക്ക് ശേഷം ഇന്ത്യക്ക് മെഡല്‍ ലഭിക്കുന്നത്

ഇതാദ്യം. ഈ ഇനത്തില്‍ 21 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യക്ക് മെഡല്‍ ലഭിക്കുന്നത്. 2000ല്‍ സിഡ്നിയില്‍ കര്‍ണം മല്ലേശ്വരി വെങ്കലം നേടിയിരുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …