കിറ്റിനോട് പ്രതിപക്ഷത്തിന് എന്താണിത്ര അസഹിഷ്ണുതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കിറ്റിനോട് പ്രതിപക്ഷത്തിനുള്ള അസഹിഷ്ണുത പരിതാപകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അടിയന്തിര പ്രമേയത്തിന് അവതരാനുമതി തേടി പി.കെ കുഞ്ഞാലിക്കുട്ടി അവതരിപ്പിച്ച പ്രമേയത്തില്‍ കിറ്റിനെക്കുറിച്ച് പ്രതിപാദിച്ചതോടെ ഭരണപക്ഷം ചര്‍ച്ചകള്‍ കിറ്റിലെത്തിക്കുകയായിരുന്നു.
കോവിഡിനെ തുടര്‍ന്ന് ഗുരുതമായ സാമ്ബത്തിക പ്രതിസന്ധി സംസ്ഥാനത്തുണ്ടെങ്കിലും ഭക്ഷണവും കിറ്റും പെന്‍ഷനും കൃത്യമായി നല്‍കാനും സര്‍ക്കാറിന് സാധിച്ചെന്ന് ധനമന്ത്രി ടി.എന്‍ ബാലഗോപാല്‍ പറഞ്ഞു.
ആരോഗ്യമേഖലക്കാണ് പ്രഥമ പരിഗണന നല്‍കിയതെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കി. ഇടത് കൈകൊണ്ട് പിഴ ചുമത്തി വലതുകൈ കൊണ്ട് കിറ്റ് കൊടുക്കുകയാണ് സര്‍ക്കാറെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി റഞ്ഞു.
ഒരു നേരത്തെ ഭക്ഷണം ഉണ്ടാക്കാന്‍ പോകുന്നവരില്‍നിന്ന് പിഴ ഈടാക്കുകയാണ്. കൂലിവേലക്കാരന് പണിയില്ല. ആരും പുറത്തിറങ്ങാന്‍ പാടില്ല, കട തുറക്കാന്‍ പാടില്ല, എന്നാല്‍ ടാക്സ് കൊടുക്കണം,
വാടക കൊടുക്കണം, എല്ലാ ഫീസും നല്‍കണം. ഈ നയം ഉണ്ടാക്കുന്നത് ആരാണ്? പൊളിഞ്ഞ് പാപ്പരായി പാളീസായിരിക്കുകയാണ് ജനം. ജനങ്ങളുടെ കൈയിലേക്ക് നേരിട്ട് പണം എത്തിക്കണം. തമിഴ്നാട്, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇത് നടപ്പിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.