Breaking News

ക്രുനാല്‍ പാണ്ഡ്യക്ക് കൊവിഡ്; ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20 മാറ്റിവെച്ചു…

ഇന്ന് നടക്കാനിരുന്ന ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20 മാറ്റിവെച്ചു. ഇന്ത്യന്‍ ക്യാംപില്‍ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഇത്. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

രണ്ടാം ടി20 മത്സരം ബുധനാഴ്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്. മറ്റ് ടീം അംഗങ്ങളുടേയും സ്റ്റാഫിന്റേയും കൊവിഡ് ഫലം നെഗറ്റീവ് ആയാല്‍ മാത്രമാവും നാളെ രണ്ടാം ടി20 നടത്താനാവുക.

ആദ്യ ടി20യില്‍ ക്രുനാല്‍ പാണ്ഡ്യ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്നു. ക്രൂനാലിന് കൊവിഡ് പോസിറ്റീവായതോടെ രണ്ട് ടീമും ഐസൊലേഷനിലാണ്. ഇതോടെ സൂര്യകുമാര്‍ യാദവും,

പൃഥ്വി ഷായും ഇംഗ്ലണ്ടിലേക്ക് പറക്കുന്നതില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉടലെടുക്കുമോ എന്ന ചോദ്യവും ഉയരുന്നു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …