ഒളിംപിക്സ് ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവിന് വെള്ളി മെഡല്‍ തന്നെ. ചൈനീസ് താരത്തിന്റെ ഉത്തേജന പരിശോധന കഴിഞ്ഞു. സ്വര്‍ണം നേടിയ ചൈനീസ് താരം ഉത്തേജകം ഉപയോഗിച്ചതായി സംശയമുയര്‍ന്നതിനാല്‍ ചാനുവിന്റെ വെള്ളി നേട്ടം
സ്വര്‍ണമായേക്കുമെന്നു സൂചനകളുണ്ടായിരുന്നു. വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തില്‍ 202 കിലോഗ്രാം ഉയര്‍ത്തിയാണ് ഇരുപത്തിയാറുകാരിയായ ചാനു ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ
ആദ്യ മെഡല്‍ നേടിയത്. 2000ല്‍ സിഡ്നി ഒളിംപിക്സില്‍ വെങ്കലം നേടിയ കര്‍ണം മല്ലേശ്വരിക്കു ശേഷം ഒളിംപിക്സില്‍ ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ചാനു.