Breaking News

മഴവെള്ളപ്പാച്ചിലില്‍ ഏഴ്‌പേര്‍ മരിച്ചു; 30ല്‍ അധികം പേരെ കാണാതായി; രക്ഷാ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി സൈന്യം…

കശ്മീരില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മഴവെള്ളപ്പാച്ചിലില്‍ ഏഴ്‌പേര്‍ മരിച്ചു. 30 ലധികം പേരെ കാണാതാകുകയും ചെയ്തു. കിഷ്ത്വാര്‍ ജില്ലയിലെ ഹൊന്‍സാര്‍ ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്.

സൈന്യത്തിന്റെ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. സംഭവത്തിന്റെ സ്ഥിതിഗതികള്‍ കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ വിലയിരുത്തി. രക്ഷാ പര്വര്‍ത്തനത്തിനായി കൂടുതല്‍ ദുരന്ത് നിവാരണ സേന അംഗങ്ങളെ അയക്കാന്‍ അദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പരിക്കേറ്റവരെ എയര്‍ ലിഫ്റ്റിംഗ് വഴി ആശുപത്രികളില്‍ എത്തിക്കാന്‍ വ്യോമസേന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പോലീസും രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സജീവമായുണ്ട്.

സംഭവത്തില്‍ ജമ്മു കശ്മീരില്‍ നിന്നുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് സ്ഥിതിഗതികള്‍ വിലയിരുത്തി. രക്ഷാ പ്രവര്‍ത്തനം നടത്തുന്ന ചെറുസംഘങ്ങളെ സഹായിക്കാന്‍ അദേഹം

വ്യോമസേനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരാഖണ്ഡിലും ഹിമാചല്‍പ്രദേശിലും മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുള്ള കനത്തമഴ തുടരുകയാണ്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …