ഒമാനില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. ദാഹിറ ഗവര്‍ണറേറ്റിലെ ഇബ്രിയിലാണ് അപകടം. ബംഗ്ലാദേശ് സ്വദേശിയാണ് മരിച്ചത്. നേപ്പാള്‍ സ്വദേശിക്ക് പരിക്കുണ്ട്.
ഇബ്രി സൂഖ് റോഡിലെ കോഫിഷോപ്പില്‍ ചൊവ്വാഴ്ച രാവിലെ ഏഴോടെയായിരുന്നു സംഭവം നടന്നത്.
വന്‍ ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയില്‍ കടയിലെ ജീവനക്കാരാണ് മരിച്ചയാളും പരിക്കേറ്റയാളും. പൊട്ടിത്തെറിയെ തുടര്‍ന്ന് തീപിടിത്തവുമുണ്ടായി. കട ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.
സ്ഫോടനത്തിന്റെറ ആഘാതത്തില്‍ സമീപത്തെ കടകളുടെയും റോഡിന് എതിര്‍വശത്തെ കടകളുടെയും ചില്ലുകളും തകര്‍ന്നു. പാചകവാതക സിലിണ്ടറുകള്‍ ശേഖരിച്ചുവെക്കുന്നവര്‍ സുരക്ഷ ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു.
NEWS 22 TRUTH . EQUALITY . FRATERNITY