നിലവിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. അതിനായി ഇന്ന് അവലോകന യോഗം ചേരും. ചീഫ് സെക്രട്ടറി തലത്തില്‍ തയ്യാറാക്കുന്ന നിര്‍ദേശങ്ങളാണ് അവലോകന യോഗം ചര്‍ച്ച ചെയ്യുന്നത്.
ടി.പി.ആര്‍ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ മാറ്റി മൈക്രോ കണ്ടയ്ന്‍മെന്റ് സോണുകള്‍ രൂപീകരിച്ച് പ്രതിരോധം നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചന. വാരാന്ത്യ ലോക് ഡൗണ്‍ ഞായറാഴ്ച്ച മാത്രമാക്കണമെന്നും ശുപാര്‍ശയുണ്ട്.
തദ്ദേശ സ്ഥാപനങ്ങളെ എബിസിഡി കാറ്റഗറിയായി തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഫലപ്രദമല്ലെന്ന് വിലയിരുത്തിയാണ് ബദല്‍ മാര്‍ഗം സര്‍ക്കാര്‍ തേടിയത്. ബദല്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍
വിദഗ്ധ സമിതിക്കും ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരിന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടായിരിക്കും അവലോകന യോഗം പരിഗണിക്കുന്നത്.