പശ്ചിമബംഗാളിലുണ്ടായ കനത്ത മഴയിലും പ്രളയത്തിലും പെട്ട് മരിച്ചവരുടെ എണ്ണം 14 ആയി. 2.5 ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് ദാമോദര്‍ വാലി കോര്‍പ്പേഷന്‍
അണക്കെട്ട് തുറന്നുവിട്ടതാണ് പ്രളയത്തിനിടയാക്കിയത്. പൂര്‍ബ ബര്‍ദമാന്‍, പശ്ചിം ബര്‍ദമാന്‍, പശ്ചിം മിഡ്‌നാപൂര്‍, ഹൂഗ്‌ളി, ഹൗറ, സൗത്ത് 24 പര്‍ഗനാസ് ജില്ലകളെയാണ് പ്രളയം ബാധിച്ചത്. കുത്തൊഴുക്കില്‍
മതിലുകള്‍ തകര്‍ന്ന് വീണും ഷോക്കേറ്റുമാണ് കൂടുതല്‍ പേരും മരിച്ചത്. ഇത് അന്തിമ കണക്കല്ലെന്നും ജില്ലാ അധികൃതരില്‍നിന്ന് പൂര്‍ണ വിവരം ലഭിച്ചാല്‍ മാത്രമേ കൃത്യമായ കണക്ക്
ലഭ്യമാകുകയുള്ളൂവെന്നും അധികൃതര്‍ പറഞ്ഞു. വ്യോമസേനയും എന്‍.ഡി.ആര്‍.എഫ് സംഘങ്ങളും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്
NEWS 22 TRUTH . EQUALITY . FRATERNITY