Breaking News

സ‍ര്‍ക്കാര്‍ അറിയാതെ എങ്ങനെ വില കൂട്ടി? പുതിയ വില ഇട്ടത് എന്തിന്: വിദേശ മദ്യത്തിന്‍റെ വില കൂട്ടിയതില്‍ വിശദീകരണം…

വിദേശ നിര്‍മിത വിദേശ മദ്യത്തിന്‍റെ വില കൂട്ടിയ സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ നിര്‍ദേശം. വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എക്സൈസ് വകുപ്പ് മന്ത്രി ബവ്കോ സി എം ഡി യോ​ഗേഷ് ​ഗുപ്തയെ ചുമതലപ്പെടുത്തി.

ആഭ്യന്തരമായി തയാറാക്കിയ പട്ടിക എങ്ങനെ പുറത്തായി, സ‍ര്‍ക്കാര്‍ അറിയാതെ എങ്ങനെ വില കൂട്ടി, എന്ന് ബവ്കോ എം ഡി വിശദീകരിക്കേണ്ടിവരും. അബദ്ധത്തിലാണ് വില കൂട്ടിയ

നിര്‍ദേശം പുറത്തിറങ്ങിയതെന്നാണ് ഐ ടി വിഭാ​ഗം നല്‍കിയ പ്രാഥമിക റിപ്പോ‍ര്‍ട്ട്. തിങ്കളാഴ്ചയാണ് പുതിയ വില വിവരപ്പട്ടിക വില്‍പന കേന്ദ്രങ്ങളിലെത്തിയത്. ഉച്ചയോടെ പുതിയ

വിലയ്ക്ക് വില്‍പന തുടങ്ങി. ഉയര്‍ന്ന വിലയിലുള്ള മദ്യ വില്‍പന സി എം ഡിയുടേയും എക്സൈസ് വകുപ്പിന്റേയും ശ്രദ്ധയില്‍പെട്ടതോടെ ഉത്തരവ് പിന്‍വലിച്ചു.

വില കൂട്ടിയിട്ടില്ലെന്ന് മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കുകയും ചെയ്തു. പുതിയ വില വിവരപ്പട്ടിക അം​ഗീകരിച്ചിട്ടില്ലെന്നും വില്‍പന കേന്ദ്രങ്ങളിലേക്ക് അയക്കാന്‍

നിര്‍ദേശിച്ചിട്ടില്ലെന്നും ആണ് ഡി എം ഡിയുടെ നിലപാട്. എന്നാല്‍ വില വിലരപ്പട്ടിക തയാറാക്കിയത് എന്തിനാണെന്ന് ഡി എം ഡി വിശദീകരിക്കേണ്ടിവരും. മദ്യത്തിന്റെ വെയര്‍

ഹൗസ് ലാഭവിഹിതം പതിനാല് ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. 450 രൂപ മുതല്‍ മുകളിലേക്കാണ് വിദേശ നിര്‍മിത വിദേശ മദ്യത്തിന്റെ വില കൂട്ടിയത്. ഉത്തരവ് പിന്‍വലിക്കും വരെ ഉപഭോക്താക്കളില്‍ നിന്ന് പുതുക്കിയ വില ഈടാക്കുകയും ചെയ്തിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …