സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി മാര്‍ഗരേഖ നേരത്തെ പുറത്തിറക്കിയിട്ടുണ്ട്. പ്രാദേശിക
നിയന്ത്രണങ്ങള്‍ പരിഗണിച്ചാകണം സ്കൂളുകള്‍ തുറക്കേണ്ടതെന്നും കേന്ദ്രം വ്യക്തമാക്കുന്നു. കേന്ദ്രം അനുമതി നല്കിയാല് സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നകാര്യം പരിഗണിക്കുമെന്ന് വിദ്യാഭ്യാസ
മന്ത്രി വി.ശിവന്‍കുട്ടി രാവിലെ നിയമസഭയില്‍ പറഞ്ഞിരുന്നു. ഓണ്‍ലൈന്‍ വിദ്യാഭ്യാസം കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നുവെന്ന എസ്സിഇആര്ടി പഠനം ഉദ്ധരിച്ചായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്.