കുട്ടികളെ കടത്തുന്ന സംഭവങ്ങള്‍ പതിവായതോടെയാണ് ഇത് തടയിടുവാന്‍ ജീവനക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി റെയില്‍വേ രംഗത്ത് വന്നിരിക്കുന്നത്.
കോവിഡ് സാഹചര്യത്തില്‍ സാമ്ബത്തിക പ്രതിസന്ധി വര്‍ദ്ധിച്ചതിനാല്‍ കുട്ടികളെ ബാലവേലയ്ക്ക് ഉപയോഗപ്പെടുത്തുവാന്‍ സാധ്യതയുണ്ടെന്ന സാഹചര്യം കണക്കിലെടുത്താണ്
പാലക്കാട് ഡിവിഷണല്‍ മാനേജര്‍ ജീവനക്കാര്‍ ഉത്തരവിലൂടെ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. മുന്‍പും സമാനമായ വിഷയങ്ങളില്‍ റെയില്‍വെ ഉത്തരവിലൂടെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുന്നതോടെ കുട്ടികളെ തീവണ്ടി മാര്‍ഗം വിവിധ സംസ്ഥാനങ്ങളിലേക്ക് കടത്തി കൊണ്ടു പോകുവാനുള്ള
സാധ്യതയുണ്ട്. യാത്രക്കാരുമായി നിരന്തരമായി ഇടപെട്ടു ടി ടി ഇമാര്‍ ഈ കാര്യത്തില്‍ ജാഗരൂകരാകണമെന്ന് ഉത്തരവിട്ട സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. ട്രെയിനുകളില്‍ ഒറ്റയ്ക്ക് കാണുന്ന കുട്ടികളെയും
പേടിച്ച് നില്‍ക്കുന്നതോ അകാരണമായി കരയുകയോ കാണുന്ന കുട്ടികളെ ശ്രദ്ധിക്കണമെന്നാണ് പ്രധാനമായും പറയുന്നത്. മുതിര്‍ന്നവരുടെ കൂടെ ഒരു കൂട്ടം കുട്ടികളെ സംശയകരമായി
കണ്ടാലും നിരീക്ഷിക്കണം. ഇത്തരം കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 1098 എന്ന ചൈല്‍ഡ് ഹെല്‍പ്പ് ഡെസ്‌ക്ക് നമ്ബറില്‍ വിളിച്ച് അറിയിക്കുകയോ ആര്‍ പി എഫിനെ അറിയിക്കണമെന്നും ഡിവിഷണല്‍ മാനേജര്‍ ഉത്തരവിലൂടെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.