സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബി.ജെ.പി. സംസ്ഥാന കമ്മിറ്റി ഓഫീസില്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ദേശീയ പതാക ഉയര്‍ത്തല്‍ വിവാദത്തില്‍. കെ.സുരേന്ദ്രന്‍ പതാക ഉയര്‍ത്തി തുടങ്ങിയത് തലകീഴായിട്ടായിരുന്നു.
എന്നാല്‍ മുഴുവനായും ഉയര്‍ത്തുന്നതിന് മുന്നെ അബദ്ധം മനസ്സിലാക്കി പതാക തിരിച്ചിറക്കി വീണ്ടും ഉയര്‍ത്തി. മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് കെ.സുരേന്ദ്രന്‍ പതാക ഉയര്‍ത്തിയത്.
കുമ്മനം രാജശേഖരന്‍, ഒ. രാജഗോപാല്‍ അടക്കമുള്ള നേതാക്കള്‍ ബി.ജെ.പി. സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന ചങ്ങില്‍ പങ്കെടുത്തിരുന്നു. തലകീഴായാണ് പതാക ഉയര്‍ത്തിയതെന്ന് പതാക
പകുതി ഉയര്‍ത്തിയപ്പോഴാണ് നേതാക്കള്‍ക്ക് മനസിലായത്. ഉടന്‍ തന്നെ പതാക തിരിച്ചിറക്കി. പിന്നീട് ശരിയാക്കിയ ശേഷം വീണ്ടും പതാക ഉയര്‍ത്തി.
എന്നാല്‍ പതാക ഉയര്‍ത്തിയപ്പോള്‍ കയര്‍ കുരുങ്ങിയത് കൊണ്ട് സംഭവിച്ച പിഴവായിരുന്നു അത്. ഇത് വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളാകുകയും ചെയ്‌തു.
NEWS 22 TRUTH . EQUALITY . FRATERNITY