Breaking News

ഒരു മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് ഡീസല്‍ വില കുറച്ചു; ഇന്നത്തെ നിരക്ക് ഇങ്ങനെ…

സംസ്ഥാനത്ത് ഡീസലിന് വില 22 പൈസ കുറച്ചു. കൊച്ചിയിലെ ബുധനാഴ്ചത്തെ വില 94.49 രൂപയാണ്. കഴിഞ്ഞ ഒരു മാസമായി രാജ്യത്ത് ഇന്ധനവില ഉയര്‍ന്നുനില്‍ക്കുകയാണ്. രാജ്യത്ത്

ഇന്ധനവില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്ബനികള്‍ക്ക് ലഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഇത്രയും ദിവസം ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുന്നത്.

ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 101.84 രൂപയാണ് ബുധനാഴ്ചത്തെ നിരക്ക്. ഒരു ലിറ്റര്‍ ലിറ്റര്‍ ഡീസലിന് 89.87 രൂപയാണ്.

അതിനിടെ തമിഴ്‌നാട് സര്‍ക്കാര്‍ പെട്രോളിന്റെ സംസ്ഥാന നികുതി മൂന്ന് രൂപ കുറച്ചു. സര്‍ക്കാരിന്റെ ബജറ്റ് അവതരണത്തിലാണ് പെട്രോള്‍ ലിറ്ററിന് മൂന്ന് രൂപ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചത്.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …