കാരിബീയന്‍ രാജ്യമായ ഹെയ്തിയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ ശനിയാഴ്ചയുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 2,189 ആയി. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും നൂറുകണക്കിന് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
ഭൂകമ്ബത്തില്‍ 12,260 പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ പോര്‍ട്ട് ഓ പ്രിന്‍സിന് 160 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്ബത്തിന്റെ പ്രഭവ കേന്ദ്രം.അപകടത്തില്‍ നൂറുകണക്കിന് കെട്ടിടങ്ങള്‍ പൂര്‍ണമായി നശിച്ചു.
2010ല്‍ സമാനമായ ഭൂചലനം ഹെയ്ത്തിയെ ബാധിച്ചിരുന്നു. ഗാങ് വാറിലും കൊവിഡ് ദുരന്തത്തിലും പെട്ട് വലയുന്നതിനിടയിലാണ് ഹെയ്ത്തിയില്‍ ഭൂചനലമുണ്ടായത്. പ്രസിഡന്റ് ജൊവനെല്‍ മോയ്‌സിനെ കൊലപ്പെടുത്തിയിട്ട്
ഒരു മാസമേ പൂര്‍ത്തിയായിട്ടുളളൂ. ഭൂചലനത്തെത്തുടര്‍ന്ന് രാജ്യത്ത് ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നാല് പ്രവിശ്യകളെയാണ് ഭൂകമ്ബം ബാധിച്ചത്