Breaking News

തൃശൂരില്‍ കാട്ടാനയുടെ ചവിട്ടേറ്റ് രണ്ട് ടാപ്പിംഗ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം…

രണ്ടു ടാപ്പിങ് തൊഴിലാളികളെ കാട്ടാന ചവിട്ടിക്കൊന്നു. തൃശൂർ മറ്റത്തൂര്‍ മുപ്ലിയില്‍ ഹാരിസണ്‍ മലയാളം കണ്ടായി എസ്റ്റേറ്റിലാണ് സംഭവം. ടാപ്പിങ് തൊഴിലാളികളായ പീതാംബരന്‍, സൈനുദ്ദീന്‍ എന്നിവരാണ് മരിച്ചത്.

ടാപ്പിങ് തൊഴിലാളികൾ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച സംഭവത്തിൽ വനംവകുപ്പിന്‍റെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഇവർ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കുകയും ചെയ്തു.

ഇന്ന് രാവിലെ ആറുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. രാവിലെ ടാപ്പിങിനായി സൈക്കിളിൽ വരുമ്പോഴാണ് ഇവർ കാട്ടാനയുടെ മുന്നിൽ പെട്ടത്. ഒരാൾ സൈക്കിൾ കളഞ്ഞ്

ഓടിയെങ്കിലും പിന്നാലെയെത്തി ചവിട്ടി കൊല്ലുകയായിരുന്നു. ഇരുവരും തൽക്ഷണം മരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …