Breaking News

ജിയോയ്ക്ക് പിന്നാലെ എയര്‍ടെല്ലിലും നിക്ഷേപത്തിനൊരുങ്ങി ഗൂഗിള്‍‍; ഭാരതത്തിലെ ടെലികോം വിപണിയില്‍ പുത്തന്‍ മാറ്റങ്ങള്‍ക്ക് സാധ്യത…

ഇന്ത്യന്‍ ടെലികോം രംഗത്ത് സജീവ പങ്കാളിത്ത ശക്തിയാകാന്‍ ഗൂഗിള്‍. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയ്ക്ക് പിന്നാലെ എയര്‍ടെല്ലിലും നിക്ഷേപ താല്പര്യം പ്രകടിപ്പിച്ച്‌ ഗൂഗിള്‍ രംഗത്ത്.

കഴിഞ്ഞ ജൂലൈയിലാണ് ഗൂഗിള്‍ റിലയന്‍സ് ജിയോയില്‍ 33,737 കോടി രൂപയുടെ നിക്ഷേപം നടത്തിയത്. ഇതുവഴി കമ്ബനിയുടെ 7.7 ശതമാനം ഓഹരി പങ്കാളിത്വവും ഗൂഗിള്‍ സ്വന്തമാക്കിയിരുന്നു.

ശേഷം കഴിഞ്ഞവര്‍ഷം എയര്‍ടെല്ലുമായി ആരംഭിച്ച ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്ന് ഗൂഗിള്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. രാജ്യത്തെ ടെലികോം വിപണിയില്‍ ജിയോയും എയര്‍ടെല്ലും എതിരാളികളാണെങ്കിലും ഗൂഗിള്‍ നിക്ഷേപം ഉണ്ടാകുന്നതോടെ എയര്‍ടെല്ലിന്

ഇന്റര്‍നെറ്റ് ശൃംഖലയില്‍ വേഗത കൈവരിക്കാനാകും. ഈ സാഹചര്യം കണക്കിലെടുത്ത് ജിയോയും എയര്‍ടെല്ലും കൈകോര്‍ക്കാനുള്ള സാധ്യതയും വിപണി തള്ളിക്കളയുന്നില്ല. ഇന്ത്യന്‍ ടെലികോം വ്യവസായത്തില്‍ സജീവ പങ്കാളിത്തമാണ് ഗൂഗിള്‍ ഇതുവഴി ലക്ഷ്യം വയ്ക്കുന്നത്.

എയര്‍ടെല്‍-ഗൂഗിള്‍ കരാറില്‍ റിലയന്‍സിന്റെ ഇടപെടല്‍ നിര്‍ണായകമാണ്. ഗൂഗിളും ജിയോയും തമ്മിലുള്ള പങ്കാളിത്ത കച്ചവടത്തിലെ കരാര്‍പ്രകാരം ജിയോയുടെ നിലവിലെ എതിരാളി കമ്ബനികളില്‍

ഒന്നിലും ഗൂഗിളിന് നിക്ഷേപം നടത്താന്‍ ആകില്ലെന്ന വാദം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഗൂഗിളും എയര്‍ടെലും തമ്മിലുള്ള കരാര്‍ എങ്ങനെയാകുമെന്നും വിപണി ഉറ്റുനോക്കുന്നുണ്ട്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …