Breaking News

അഷ്ടമുടിക്കായലില്‍ കോണ്‍ക്രീറ്റ് മാലിന്യം തള്ളുന്നതായി പരാതി.

കോണ്‍ക്രീറ്റ് മാലിന്യം ഒരു നിയന്ത്രണവുമില്ലാതെ കൊല്ലം തോടുവഴി അഷ്ടമുടിക്കായലിലേക്ക് തള്ളി കരാറുകാര്‍.

കല്ലു പാലം പാലത്തിന്റെ പൈലിംഗ് നടത്തുബോഴുണ്ടാകുന്ന ചെളി, സിമന്റ് മാലിന്യം തുടങ്ങിയവ വെള്ളത്തില്‍ കലര്‍ത്തി ഒഴുക്കിവിട്ടാണ് ഇത്തരത്തില്‍ മാലിന്യം തള്ളുന്നത്.

തോടിന് സമീപം താമസിക്കുന്ന ചിലര്‍ എതിര്‍പ്പുമായി രംഗത്തെത്തിയപ്പോള്‍ കരാറുകാരുടെ പ്രതിനിധികള്‍ ഭീഷണിപ്പെടുത്തിയെന്നും ആക്ഷേപമുണ്ട്.

കോടികള്‍ ചെലവഴിച്ച്‌ ശുചീകരിച്ച കൊല്ലം തോട്ടിലും സംരക്ഷണ പ്രവൃത്തികള്‍ നടക്കുന്ന അഷ്ടമുടിക്കായലിലും സിമന്റ് മാലിന്യം ഉള്‍പ്പെടെയുള്ളവ തള്ളുന്നതിനെതിരെ നാട്ടുകാരും പ്രതിഷേധത്തിലാണ്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …