പാനി പൂരിയുമായി ബന്ധപ്പെട്ട് ഭര്‍ത്താവുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് 23കാരി ജീവനൊടുക്കി. മഹാരാഷ്ട്രയിലാണ് സംഭവം. വീട്ടില്‍ ഭക്ഷണമുണ്ടാക്കിയിട്ടും മുന്‍കൂട്ടി പറയാതെ അത്താഴത്തിന് പാനിപൂരി വാങ്ങികൊണ്ടുവന്നതിന് ഭര്‍ത്താവിനോട് വഴക്കിട്ട
ശേഷമാണ് യുവതിയുടെ ആത്മഹത്യയെന്ന് പൊലീസ് വെളിപ്പെടുത്തി. സംഭവത്തില്‍ 23 കാരിയായ പ്രതീക്ഷ സരവാദെയാണ് ആത്മഹത്യ ചെയ്തത്. 2019ലായിരുന്നു ഗഹിനിനാഥ് സരവാദെയുമായുള്ള യുവതിയുടെ വിവാഹം.
നിസാരകാര്യങ്ങളെ ചൊല്ലി ദമ്ബതികള്‍ തമ്മില്‍ വഴക്ക് പതിവായിരുന്നു. ‘കഴിഞ്ഞ വെള്ളിയാഴ്ച, ഭാര്യയോട് പറയാതെ ഗഹിനിനാഥ് വീട്ടിലേക്ക് പാനിപൂരി വാങ്ങികൊണ്ടുവന്നു. എന്നാല്‍ പ്രതീക്ഷ വീട്ടില്‍ ഭക്ഷണം പാകം ചെയ്തിരുന്നു.
ഇതേചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും ചെയ്തു. അടുത്ത ദിവസം രാവിലെ പ്രതീക്ഷയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും
ഞായറാഴ്ചയോടെ മരിച്ചു’ -പൊലീസ് ഉദ്യോഗസ്ഥന് വെളിപ്പെടുത്തി. അതെസമയം ആത്മഹത്യ പ്രേരണ കുറ്റത്തിന് ഭര്‍ത്താവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി.