പാരലിമ്ബിക്സില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ അവനി ലേഖാര. ഒരു പാരലിമ്ബിക്സില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി. വനിതകളുടെ 50 മീ. റൈഫിള്‍ 3 പൊസിഷന്‍സില്‍ (എസ്.എച്ച്1)
അവനി വെങ്കല മെഡല്‍ സ്വന്തമാക്കി. നേരത്തെ പാരലിമ്ബിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്ര നേട്ടം അവനി സ്വന്തമാക്കിയിരുന്നു. വനിതകളുടെ 10 മീ. എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിങ് (എസ്.എച്ച് 1)
ഇനത്തിലായിരുന്നു അവനിയുടെ സുവര്‍ണനേട്ടം. ടോക്യോ പാരലിമ്ബിക്സിലെ ഇന്ത്യയുടെ 12ാം മെഡല്‍ നേട്ടമാണിത്. രണ്ട് സ്വര്‍ണം, ആറ് വെള്ളി, നാല് വെങ്കലം എന്നിവയാണ് ടോക്യോ പാരലിമ്ബിക്സിലെ
ഇന്ത്യയുടെ ഇതുവരെയുള്ള സമ്ബാദ്യം. 1984 പാരാലിമ്ബിക്സില്‍ ജോഗീന്ദര്‍ സിംഗ് സോധി ഒന്നിലധികം മെഡലുകള്‍ നേടിയിരുന്നു. ഒരു വെള്ളിയും രണ്ട് വെങ്കലവും സോധി സ്വന്തമാക്കിയിരുന്നു.