എസ്ബിഐ ഇന്‍റര്‍നെറ്റ് ബാങ്കിങ് സേവനങ്ങള്‍ വീണ്ടും പണിമുടക്കും. യോനോ, യോനോ ലൈറ്റ്, യോനോ ബിസിനസ്, ഐഎംപിഎസ്, യുപിഐ തുടങ്ങിയ സേവനങ്ങള്‍ ഇന്നും നാളെയും
ഉപഭോക്താക്കള്‍ക്ക് ലഭ്യമാകില്ല എന്നാണ് അറിയിപ്പ്. ട്വിറ്ററിലൂടെയാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെ കുറിച്ച് ബാങ്ക് അറിയിച്ചത്. സാങ്കേതികപരമായുള്ള

അറ്റകുറ്റപണികള്‍ കാരണമാണ് സേവനങ്ങള്‍ തടസ്സപ്പെടുന്നത്. സേവനം തടസ്സപ്പെടുന്നതില്‍ ഖേദിക്കുന്നതായും ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും എസ്ബിഐ അഭ്യര്‍ത്ഥിച്ചു.
NEWS 22 TRUTH . EQUALITY . FRATERNITY