ഡല്‍ഹിയില്‍ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര് പിടിയില്‍. രാജ്യതലസ്ഥാനത്തെ നരേലയില്‍ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസില്‍ അന്വേഷണം പുരോഗമിക്കുന്നത്. നിരവധി പേര് ആക്രമണത്തില്‍ പങ്കാളികളായെന്നാണ് വിവരം. മറ്റ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും
ഉടന്‍ അറസ്റ്റിലാകുമെന്നും പോലീസ് അറിയിച്ചു. അതേസമയം കൊല്ലപ്പെട്ട യുവാവ് യഥാര്‍ത്ഥത്തില്‍ മോഷണം നടത്തിയിട്ടുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
NEWS 22 TRUTH . EQUALITY . FRATERNITY