Feb 12, 2026 5:39 PM
Breaking News

പള്ളിയോടത്തില്‍ കയറിനിന്ന് ഫോട്ടോഷൂട്ട് നടത്തിയ സംഭവം; പോസ്റ്റ് പിൻവലിച്ചിട്ടും തനിക്ക് വധഭീക്ഷണി ഉണ്ടെന്ന് നിമിഷ…

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം പിന്‍വലിച്ച്‌ ഖേദം പ്രകടിപ്പിച്ചിട്ടും ഭീഷണി തുടരുകയാണെന്ന് പള്ളിയോടത്തില്‍ക്കയറി ഫോട്ടോയെടുത്ത് വിവാദത്തിലായ നവമാധ്യമ താരം നിമിഷ വ്യക്തമാക്കി. ആരെല്ലാമാണ് ഫോണ്‍ വിളിക്കുന്നതെന്ന് അറിയില്ല.

പോസ്റ്റ് ചെയ്ത ചിത്രം പിന്‍വലിച്ച്‌ മാപ്പ് പറഞ്ഞു. ക്ഷേത്രത്തില്‍ പോയി പരിഹാരം ചെയ്യാനും തയ്യാറാണ്. എന്നിട്ടും ഭീഷണി തുടരുകയാണ്. പുറത്തിറങ്ങാന്‍ പോലും പറ്റാത്ത സാധിക്കാതെ അവസ്ഥയാണെന്നും ആരും അറിയാത്ത സ്ഥലത്താണ് ഇപ്പോള്‍ നില്‍ക്കുന്നതെന്നും നിമിഷ പറഞ്ഞു.

നിമിഷയുടെ വാക്കുകള്‍ ഇങ്ങനെ…

ഷൂട്ടിനായി പോയപ്പോള്‍ മോഡേണ്‍ വസ്ത്രമടക്കം കൈവശമുണ്ടായിരുന്നു. അത് ധരിച്ച്‌ പുഴയുടെ അരികിലേക്ക് പോയപ്പോഴാണ് ഷെഡ്ഡില്‍ വള്ളം കിടക്കുന്നത് കണ്ടത്. പലകയെല്ലാം പോയ നിലയിലായിരുന്നു വള്ളം. അതില്‍ കയറിനിന്നാണ് ഫോട്ടോ എടുത്തത്. അതില്‍ കയറരുതെന്ന് ആരും പറഞ്ഞിരുന്നില്ല.

പള്ളിയോടമാണെന്നോ കയറാന്‍ പാടില്ലെന്നോ അറിവുണ്ടായിരുന്നില്ല. സ്ത്രീകള്‍ കയറാന്‍ പാടില്ലെന്നോ, ചെരുപ്പ് ഉപയോഗിക്കരുതെന്നോ അവിടെ ബോര്‍ഡോ മറ്റോ ഉണ്ടായിരുന്നുമില്ല. ഇപ്പോള്‍ എന്തെങ്കിലും ഉണ്ടോ എന്ന് അറിയില്ല. ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന വള്ളം പോലെയാണ് തോന്നിയത്. ഇത് ഉപയോഗിക്കാറില്ലെന്നും പഴയ വള്ളമാണ്, പുതിയത് പണിയുകയാണെന്നുമാണ് കൂടെ വന്നയാളും പറഞ്ഞത്. നിമിഷ പറയുന്നു.

 

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …